Monday, November 8, 2010

ബൂലോക പ്രവേശനം

         ബൂലോക പ്രവേശനം ബ്ലോഗുകള്‍ക്ക്‌ വിധേയമായി നിയന്ത്രിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഞാനും അവസാനം ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചു!

അല്ലെങ്കിലും ആര്‍ക്കും എപ്പോഴും കേറി മേയാന്‍ പാകത്തില്‍ കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റ് പോലെയാണല്ലോ ഇവിടം! ആളുകള്‍ വരും പോകും, ചിലര്‍ക്ക് ഒറ്റ യാത്ര കൊണ്ട് മടുക്കും, ചിലര്‍ സ്ഥിരമായി യാത്ര ചെയ്യും...  വേറെ ഒരു കൂട്ടരുണ്ട് വെറുതെ കമന്റ് അടിക്കാന്‍ വരുന്നവര്‍... ലവന്മാര്‍ക്കു വേറെ പണിയൊന്നുമില്ല, പക്ഷെ പണികൊടുക്കാന്‍ മിടുക്കന്മാരയിരിക്കും!!! ഈ മിടുക്കന്മാരില്‍ മിടുമിടുക്കനായിരുന്നു ഈ ഞാനും. അങ്ങനെയുള്ള ഞാനിതാ സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പോകുന്നു!!!!

ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ ഞാന്‍ ആദ്യം പറയുന്നത് സ്ഥിരം ബ്ലോഗ്ഗറായ എന്റെ സ്വന്തം സുഹൃത്തിനോടായിരുന്നു. ഈ ചിന്ത മനസ്സില്‍ വന്ന ഉടനെതന്നെ ഉണ്ടായ ആവേശം, ആവി, പരവേശം.... ഓഹ്ഹ്ഹ്ഹ.... ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി വെള്ളം എടുത്തു മടമടാ കുടിച്ചിട്ട് ഓടിച്ചെന്നു ലവനോട് ബൂലോകം പ്രകമ്പനം കൊള്ളാന്‍ പാകത്തിലുള്ള ഈ വാര്‍ത്ത പറഞ്ഞപ്പോള്‍ തന്നെ അവന്‍ ആദ്യത്തെ കമന്റ് ഇട്ടു......

"പാറ്റാക്കും പല്ലോ"!!!!!!!!!!!

വാമൊഴിയായി കിട്ടിയ ആദ്യ കമന്റില്‍ നിന്നും പ്രചോതനമുള്‍ക്കൊണ്ട് ഞാനിതാ തുടങ്ങുന്നു...............(എന്നാലും ആ പണ്ടാരക്കാലന്‍ അങ്ങനെ പറഞ്ഞല്ലോ! ലവനൊക്കെ എന്തോരം കമന്റ് ഇട്ടിരിക്കുന്നു? ഹിറ്റിന്റെ കാര്യമാണെങ്കില്‍ പറയണ്ട! ആ എന്നെങ്കിലും നമ്മടെ മാവും പൂക്കും.... അന്നു നോക്കി മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു!!)

എന്റെ പ്രിയ ബൂലോകരേ.... ഇതുവരെയും അനോണിയായി കമെന്റിട്ടു നടന്ന ഈ മുടിയനായ പുത്രന്റെ മാനസാന്തരം സ്വീകരിക്കേണമേ..... കമെന്റുകള്‍ കൊണ്ട് എന്നെ അനുഗ്രഹിക്കണേ... (ലവനെ തോല്‍പ്പിക്കണം!)...  ഞാന്‍ കമന്റിട്ട ആരെങ്കിലും എന്നെ തിരിച്ചരിഞ്ഞിട്ടുന്ടെങ്കില്‍ "അതെല്ലാം മറന്നേക്കൂ"...

പാറ്റാക്കു പല്ല് മുളച്ചതാണോ, അതോ കുതിരക്ക് കൊമ്പ് മുളച്ചതാണോ, അതോ അട്ടക്ക് കണ്ണ് കിട്ടിയതോ.... എന്നതാണേലും ഞാനിതേ തൊടങ്ങുവാ...

""""""""""""""""""""""(((((((((((((( ഠോ )))))))))))))))""""""""""""""""""""""""

(വല്യ ഒരു തേങ്ങ ഞാന്‍ തന്നെ ഉടച്ചു... നമ്മക്കൊക്കെ വേറെ ആര് ഉടക്കാനാ??)

18 comments:

  1. ഞങ്ങള്‍ ഒക്കെയുണ്ട്
    എന്റെ വലയിലേക്കും സ്വാഗതം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  2. ഇപ്പൊ മിക്കവര്‍ക്കും 'ചിന്നവീട്'ഒള്ളതാ.. അതുകൊണ്ട് ഞങ്ങള്‍ സഹിക്കാന്‍ തീരുമാനിച്ചു. കയ്യിലിരിപ്പ് നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം ചിന്നവീട് വേണോ വേണ്ടേ എന്ന്.
    ഹാര്‍ദവമായ സ്വാഗതം..

    ReplyDelete
  3. ((((((((((((((ട്ടോ)))))))))))))))))))))))
    ഞാനും ഉടച്ചു തേങ്ങ..... ഇസ്മായീജി പറഞ്ഞ പോലെ നൊക്കട്ടെ ,, ഈ തേങ്ങ ബ്ലോഗിലാണോ എറിയേണ്ടത് അതോ തലയിലാണൊ എന്ന്.. ....

    എന്തായാലും ബൂലോക പ്രവേശനം നല്ല രസമുള്ള എഴുത്തിലൂടെ തന്നെ ...

    "പാറ്റാക്കും പല്ലോ എന്ന സുഹൃത്തിന്‍റെ ആദ്യ വാമൊഴി കമന്‍റ് എന്നെ ശരിക്കും ആശയ കുഴപ്പത്തിലാക്കി ഒരു പിടിയും കിട്ടിയില്ല.. പക്ഷെ പിന്നെ മനസ്സിലായി “ പാറ്റക്കും പല്ലോ” എന്നാണ് പറഞ്ഞതെന്ന്.... ആരെഴുതിയതാ ശരി ആവോ.. പാറ്റാക്കും അതോ പാറ്റക്കും ,, ഹോ ,, എന്തേലും ആവട്ടെ അല്ലെ.

    ReplyDelete
  4. @ പഞ്ചാരക്കുട്ടന്‍ നിങ്ങളൊക്കെ ഉള്ളതാ എന്റെ സമാധാനം.

    @ ഇസ്മായില്‍ : ചിന്നവീട് ചീഞ്ഞവീടാകാതെ ശ്രമിക്കാം.

    @ ഹംസാ : തേങ്ങ ഒരു പീസ്‌ തലയിലും വീണു, ഈ പാറ്റ കാരണം.......

    ReplyDelete
  5. ചിന്നവീടര്‍...സ്വാഗതം..
    please avoid word verification

    ReplyDelete
  6. സ്വാഗതം....
    മലപ്പുറം കത്തി,കൊണ്ടോട്ടി മൂസ..
    എന്താ പുകില്...പോരട്ടെ...എന്നിട്ടു ബാക്കി പറയാം
    പാറ്റയാണോ... മൂട്ടയാണോ...എന്നൊക്കെ(ചുമ്മാ)
    ------------------------------------
    വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടേ...?

    ReplyDelete
  7. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  8. അപ്പോള്‍ തീരുമാനിച്ചു ..അല്ലേ..?
    ഐശ്വര്യമായി തുടങ്ങൂ.
    ആശംസകള്‍

    ReplyDelete
  9. @ അഭി, റിയാസ് : വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കി..ബുദ്ദിമുട്ടിനു ക്ഷമ..
    @ശ്രീ, ചെറുവാടി : ആശംസകള്‍ക്ക് നന്ദി...

    ReplyDelete
  10. ആള്‍ ദി ബെസ്റ്റ്‌ !!!

    ReplyDelete
  11. സ്വാഗതം..ഇടവേള..ചങ്കില്‍ തറക്കുന്ന ബ്ലോഗുകള്‍ക്കും ,കമ്മന്റുകള്‍ക്കും ഒരിടവേള..ഈ നേരമില്ല നേരത്ത് ഒരിത്തിരി ആശ്വാസത്തിനായി ബ്ലോഗുകള്‍ തിരയുന്ന ബൂലോകര്‍ക്ക് ഇതാ നര്‍മത്തില്‍ ചാലിച്ച ഇടവേള ആശംസിച്ചു കൊണ്ട് ആരംഭിക്കുന്നു "ഇടവേള"
    --

    ReplyDelete
  12. പ്രവേശനം ഉഷാറാക്കി എന്ന് പറയട്ടെ.

    ReplyDelete
  13. പ്രവേശനം ഉഷാറാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു....

    ReplyDelete
  14. ആ...ആനക്കാനേടെ വലിപ്പമറീയില്ലല്ലോ

    പേടിക്കണ്ടാ‍... ആന തോട്ടി ബൂലോഗരെ കൈയ്യിലുണ്ട് കേട്ടൊ

    ഭാവുകങ്ങൾ...

    ReplyDelete
  15. ആരെ പേടിക്കാനാ... തോനുന്നതൊക്കെ നന്നായി എഴുതൂ, സൗകര്യം ഉള്ളവര്‍ വായിക്കട്ടെ...
    എഴുതുമ്പോള്‍ നമുക്കൊരു തൃപ്തി കിട്ടണം, അത്രയേ ഉള്ളൂ. നമ്മളും നവാഗതാണ്. ചുമ്മാ ഒരു ആത്മസം‌തൃപ്തിക്കു ഒരു ബ്ലോഗ് തുടങ്ങി. കമന്റിലും ഫോളോവേര്‍സിലൊന്നും വലിയ കാര്യമില്ല. എന്തായാലും ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്. ചുമ്മാ, കിടക്കട്ടെ...

    ReplyDelete