Saturday, November 13, 2010

എന്റെ (മുടിഞ്ഞ) പ്രണയം.

ഇച്ചിരെ പഴേ സംഭവമാണ്...
ഒരു മുടിഞ്ഞ പ്രേമകഥ.. ഇതെത്ര കേട്ടിരിക്കുന്നു എന്ന് പറയാന്‍ വരട്ടെ!
എഴാം ക്ലാസ്സുമുതല്‍ ഞാന്‍ ആരോടും പറയാതെ കൊണ്ടുനടക്കുന്ന കാര്യമാണ്!!! പിന്നെ നിങ്ങള്‍ എങ്ങിനെ അറിയാനാണ്.
എഴാം ക്ലാസ്സ്‌എന്ന് പറയുമ്പോള്‍ പലതും വളര്‍ന്നു വരുന്ന പ്രായം, എല്ലാ അര്‍ത്ഥത്തിലും.. മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ മൊട്ടേന്നു വിരിഞ്ഞിട്ടില്ലെങ്കിലും നമ്മുടെ കണ്ണില്‍ നമ്മള്‍ എല്ലാം തികഞ്ഞവരാണെന്ന് തോന്നിത്തുടങ്ങുന്ന സമയം! ഇന്ന് നോക്കുമ്പോള്‍ ഞാനും എല്ലാവരെയും പോലെ ഒരു സാധാരണ വിദ്യാര്‍ഥി മാത്രമാണെങ്കിലും അന്നത്തെ വിചാരം അങ്ങനെയല്ല... ആ വിചാരത്തിന്റെ കഥയാണിത്!!!

എല്ലാ കഥകളിലെയും പോലെ തന്നെ കഥാനായകന്‍ ഞാന്‍ തന്നെയാണ്, നായിക ക്ലാസ്സിലെ ഏറ്റവും മിടുക്കിയും, പഠിത്തക്കാരിയും, സുന്ദരിയും... എന്ന് കരുതിയെങ്കില്‍ തെറ്റി.. പിന്നെയുള്ള സാധ്യതകള്‍ ആലോചിച്ചുനേരം കളയണ്ടാ... കഥാനായിക മറ്റാരുമല്ല, എന്റെ മലയാളം ടീച്ചര്‍തന്നെയാണ് എന്റെ കഥയിലെ നായിക!!!

"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി..."

മധുരസുന്ദര ശബ്ദത്തില്‍ ഈ കവിത അപ്പുറത്തെ ക്ലാസ്സില്‍ നിന്നും കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ സ്വപ്നം കാണാന്‍ തുടങ്ങി! ആദ്യ ദര്‍ശനത്തിനു മുമ്പുതന്നെ എന്നില്‍ പ്രണയം മൊട്ടിട്ടു! അതായത് അനുരാഗ വിലോചനനായി.....

ഏറെ കാത്തിരിക്കേണ്ടിവന്നില്ല, അടുത്ത പിരീഡില്‍ തന്നെ ആ മധുരസുന്ദര ശബ്ദം ഞങ്ങളുടെ ക്ലാസ്സിലുമെത്തി. ടീച്ചര്‍ ഗുഡ് മോര്‍ണിംഗ് പറഞ്ഞപ്പോളാണ് എനിക്ക് മനസ്സിലാകുന്നത്‌, ഇതാ ഞാന്‍ കാത്തിരുന്ന ശബ്ദത്തിന്റെ ഉടമ എന്റെ മുമ്പില്‍!! എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.... ( ഇന്നാണെങ്കില്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിച്ചാല്‍ മതിയായിരുന്നു). ടീച്ചര്‍ പരിചയപ്പെടലിന്റെ ഭാഗമായി മനോഹര ശബ്ദത്തില്‍ പേര് പറഞ്ഞു..
"മിനി"
ആ പേര് എന്റെ ഹൃദയം നൂറാവര്‍ത്തി ഏറ്റുപറഞ്ഞു..
"മിനി..., മിനി ടീച്ചര്‍...., എന്റെ മിനി ടീച്ചര്‍......"

ഞാന്‍ എന്റെ ടീച്ചറെ ഒളികണ്ണിട്ടു നോക്കി, ടീച്ചറിന്റെ രൂപവും എന്റെ അന്നു വരെയുള്ള സൌന്ദര്യസംഗല്പ്പങ്ങളുമായി തീരെ ചേര്‍ച്ചകാണുന്നില്ല! എങ്കിലും ആ മധുരസുന്ദര ശബ്ദം.... അതിന്റെ മുമ്പില്‍ മറ്റെന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു...

ടീച്ചര്‍ ക്ലാസ്സിലെത്തിയാല്‍ പിന്നെ ഞാന്‍ ടീച്ചറുടെ വായില്‍ തന്നെ നോക്കി ഇരിക്കും. ടീച്ചരെങ്ങാനും എന്റെ മുഖത്തൊന്ന് നോക്കിയാല്‍ എന്റെ മുഖം നാണംകൊണ്ട് തുടുക്കും, പിന്നെയും കൊള്ളിയാനുകള്‍ മിന്നും..... ചുരിക്കിപ്പറഞ്ഞാല്‍,
അതുവരെ സ്കൂളില്‍ പോകാന്‍ ഒരു താല്പര്യവുമില്ലാതിരുന്ന ഞാന്‍ അന്നു മുതല്‍ പുതിയ ഒരാളായി മാറി! ക്ലാസ്സില്‍ നല്ലകുട്ടിയായി, ഹോംവര്‍ക്ക് മുടങ്ങാതെ ചെയ്യാന്‍ തുടങ്ങി,  ടീച്ചര്‍ എല്ലാ കാര്യത്തിനും എന്നെ വിളിക്കാന്‍ തുടങ്ങി... അങ്ങനെ എന്റെ ദിവ്യപ്രേമം പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ വളരെ ഭംഗിയായി മുമ്പോട്ട്‌ പോയ്ക്കൊണ്ടിരുന്നപ്പോഴാണ് ഓണപ്പരീക്ഷ തുടങ്ങുന്നത്. എന്റെ പ്രേമം ഒന്നുകൂടി ഉറപ്പിക്കാനുള്ള ഒരവസരമായി ഞാന്‍ പരീക്ഷയെ കണ്ടു! കുത്തിയിരുന്ന് പഠിച്ചു......റിസള്‍ട്ട് വന്നപ്പോള്‍....
ഇവിടെയും കഥയില്‍ വഴിത്തിരിവൊന്നും ഉണ്ടാകുന്നില്ലാ!!

കുത്തിയിരുന്ന് പഠിച്ചതിനു ഫലം കിട്ടി! എനിക്കുതന്നെ ഒന്നാം റാങ്ക്!!!!!

ടീച്ചറെന്നെ ചേര്‍ത്ത് പിടിച്ചു അഭിനന്ദിച്ചു.... ഇപ്രാവശ്യം മനസ്സില്‍ കൊള്ളിയാന് പകരം വെള്ളിടി തന്നെ വെട്ടി... ഏറെ നാളായി ഞാന്‍ കൊതിക്കുന്ന നിമിഷം. ടീച്ചരെന്റെ തൊട്ടരികത്തു, എന്നെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്നു!!!! എനിക്ക് ടീച്ചറെ കെട്ടിപ്പിടിക്കാന്‍ തോന്നി, ടീച്ചറെ എന്റെ മാറോടണച്ചു പിടിക്കാന്‍ ഒരു മോഹം! പക്ഷെ വിവേകം വികാരത്തെ കീഴ്പ്പെടുത്തി.... ടീച്ചറെ മാറോടണക്കിപ്പിടിക്കണമെങ്കില്‍ ചുരുങ്ങിയത് ഞാന്‍ ഒരു ബെഞ്ചിന്റെ മുകളിലെങ്കിലും കയറി നില്‍ക്കണം.....

അങ്ങിനെ റാങ്കിന്റെ സന്തോഷത്തില്‍ എന്റെ മിനിടീച്ചറുടെ കരവലയത്തിനുള്ളില്‍ അഭിമാനത്തോടെ നിന്ന് ക്ലാസ്സിലൂടെ കണ്ണോടിക്കുമ്പോഴാണ് രണ്ടു ഉണ്ടക്കണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ കണ്ടത്. അതുവരെ ക്ലാസ്സിലെ ഒന്നാംസ്ഥാനം അലങ്ഗരിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി. ഇവിടെ കഥയില്‍ വില്ലത്തി പ്രവേശിക്കുകയായി!!!!

ക്ലാസ്സില്‍ ഞാന്‍ ഒന്നാമനായതോട് കൂടി വില്ലത്തിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം വന്നതുപോലെ. അതുവരെ എന്റെ വലതുവശത്തെ ബെഞ്ചിലിരുന്നു ഇടതുവശത്തോട്ടു ഒരിക്കല്‍ പോലും നോക്കിയിട്ടില്ലാത്ത അവള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് നോക്കുന്നു, പുഞ്ചിരിക്കുന്നു!! പക്ഷെ ഇതുകൊണ്ടൊന്നും എന്നിലെ ദിവ്യപ്രേമത്തിന്റെ അളവുകുറക്കാന്‍ സാധ്യമായിരുന്നില്ല. ഇടക്കൊക്കെ അവളുടെ ചുവന്ന അധരങ്ങളും, തുടുത്ത കവിളിണകളും കാണുമ്പോള്‍ ഇതല്ലായിരുന്നോ എന്റെ സംഗല്‍പ്പത്തിലെ രൂപം എന്നും, അവളുടെ കൊഴുത്ത സ്വര്‍ണ്ണവര്‍ണ്ണമുള്ള കണംകാലുകളെ തഴുകിക്കിടക്കുന്ന പാദസരങ്ങള്‍ കാണുമ്പോള്‍ ഇതിനെക്കുറിച്ചല്ലേ എന്റെ ടീച്ചര്‍ പാടിയത് എന്നുമൊക്കെ ഓര്‍ക്കുമെങ്കിലും എന്റെ പ്രേമം ദിവ്യവും, പരിശുദ്ദവും, പരിപൂര്‍ണ്ണവുമായിരുന്നതുകൊണ്ട് ഞാന്‍ ആ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു!

ഒടുവില്‍,..... ആ ദിവസം.... അന്നു എന്റെ മിനിടീച്ചരിനുപകരം ക്ലാസ്സില്‍ വന്നത് മറ്റൊരു ടീച്ചറായിരുന്നു!!!!
ആ ദിവസവും, ആ ടീച്ചറെയും ഞാന്‍ ഇന്നും വെറുക്കുന്നു!!! കാരണം ആ ടീച്ചര്‍ അന്നു ക്ലാസില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഇടിമുഴക്കമായി എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു!! ആ താടക പറയുകയാണ്‌....
"മിനിടീച്ചര്‍ ഇനി കുറെ നാളത്തേക്ക് വരില്ല, പകരം ഞാനാണ് ക്ലാസ് എടുക്കുക" എന്റെ മനസ്സിലെ ലഡ്ഡുക്കള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി... ബാക്കി കൂടി കേട്ടപ്പോള്‍ എന്റെ തലയില്‍ ആരോ കൂടം വച്ച് അടിക്കുന്നതുപോലെ തോന്നി!!! ടീച്ചര്‍ പ്രസവ അവധിയിലാണത്രെ! അതും രണ്ടാമത്തേത്!

അപ്പോഴാണ്‌ ടീച്ചര്‍ വിവാഹം കഴിച്ച കാര്യം പോലും ഞാന്‍ അറിയുന്നത്.... പൊട്ടിത്തകര്‍ന്ന മനസ്സോടെ ഞാന്‍ നോക്കിയത് എന്റെ വലത്തോട്ടായിരുന്നു.
അവിടെ ഇരുന്നു വില്ലത്തി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്റെ ചുണ്ടിലും അറിയാതെ ഒരു ചിരി വിടര്‍ന്നു!

വാല്‍ക്കഷണം :
ആ വില്ലത്തി എന്റെ ഇടത്തും, വലത്തും ഇപ്പോഴുമുണ്ട്.... വീട്ടത്തിയായിട്ടു!!

34 comments:

  1. വില്ലത്തി(വീടത്തി) പറയുന്നത് ഈ സംഭവം ഇങ്ങനെ അല്ല എന്നാണ്!!! അവസാനം അവളുടെ വേര്‍ഷന്‍ പിന്നെ പോസ്റ്റാം എന്ന് പറഞ്ഞിട്ടാണ് ഇത് പോസ്റ്റിയത്. ഇനി നിങ്ങള് തീരുമാനിക്ക്....

    ReplyDelete
  2. നായകന്‍ വില്ലത്തിയെ അടിച്ചോണ്ട് പോരുന്ന ആദ്യത്തെ സംഭവം ഹി ഹി

    ReplyDelete
  3. വീട്ടുകാരീടെ വേർഷൻ എന്താണാവോ!

    കേൾക്കാൻ തയ്യാർ :)

    അക്ഷരത്തെറ്റുകൾ ശ്രദ്ധികുമല്ലോ.
    ആശംസകൾ

    ReplyDelete
  4. വില്ലത്തി ഇപ്പോള്‍ 'ഇടിത്തീ' ആണെന്ന് തോന്നിത്തുടങ്ങിയോ?

    ReplyDelete
  5. എന്തായാലും വീടത്തിയുടെ വേര്‍ഷന്‍ കൂടി അറിയട്ടെ

    ReplyDelete
  6. @ ഇസ്മായില്‍ : ഇടിത്തീയല്ല ഉല്‍ക്കയായി മാറിയോന്നാ ഇപ്പൊ സംശയം!!

    @ റിയാസ്, നിശാസുരഭി : വീടത്തിയുടെ വേര്‍ഷനില്‍ അവള്‍ കത്രിക വച്ചോണ്ടിരിക്കുകാ....

    @ ഒഴാക്കന്‍, പഞ്ചാരക്കുട്ടന്‍ : അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  7. "ആ താടക പറയുകയാണ്‌...."

    എത്ര നിഷ്ക്കളങ്കമായി പറഞ്ഞിരിക്കുന്നു!
    കൊള്ളാം!!

    ReplyDelete
  8. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  9. “അമ്പടാ... ഏഴാംക്ലാസ്സുകാരാ...!!!!?“

    ആശംസകൾ...

    ReplyDelete
  10. "ആ വില്ലത്തി എന്റെ ഇടത്തും, വലത്തും ഇപ്പോഴുമുണ്ട്.... വീട്ടത്തിയായിട്ടു!!"

    ഒരു റാങ്ക് ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന് മനസ്സിലായല്ലോ. ഹ..ഹാ.... [ദിവാരേട്ടന്‍ ഒരു തമാശ പറഞ്ഞത് ആണേ. നല്ല പോസ്റ്റ്‌]

    ReplyDelete
  11. ആ വില്ലത്തിയുടെ introduction വിവരിച്ചപ്പോഴേ തോന്നി, ഇതു കൊണ്ടേ പോകൂ എന്ന്...

    നന്നായി :)

    ReplyDelete
  12. “ഗുരു പിതൃതുല്യന്‍“ എന്ന് മഹാകവി മോഹന്‍ലാല്‍ തന്‍റെ കമലദളം എന്ന സിനിമാകൃതിയില്‍ പറഞ്ഞത് ഓര്‍മ വന്നു..

    ടീച്ചറെ പ്രണയിച്ച് പാപം ചെയ്ത കശ്മലന്‍ ...ഹ്ഹിഹി.......

    വില്ലത്തി തന്നെയാണ് താരം അവള്‍ താങ്കളെ നേടി എടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

    --------------------------------------
    പോസ്റ്റ് രസകരമായി... അക്ഷരതെറ്റുകള്‍ എവിടയൊക്കയോ കണ്ടത് പോലെ..

    ReplyDelete
  13. രണ്ടു പെറ്റ പെണ്ണ്, അതും ടീച്ചര്‍, എങ്ങനെ ഗുണം പിടിക്കാതിരിക്കും..
    ഏതായാലും വില്ലത്തിയെ ഒപ്പിച്ചു പ്രശ്നം പരിഹരിച്ചല്ലോ...ആള് കൊള്ളാലോ!

    ReplyDelete
  14. സംഗതി കൊള്ളാലോ.
    ഒരു നിമിഷം ഞാനും സ്കൂളിലേക്ക് പോയി!.

    ReplyDelete
  15. അപ്പോൾ വില്ലത്തി വില്ലൊടിച്ചു കൈയ്യിൽ തന്നു അല്ലേ..
    പിന്നെ ഇതുപോലെ എല്ലാപോസ്റ്റും മൂപ്പത്തിയാരോട് ചോദിച്ച് പോസ്റ്റണ്ടാ..കേട്ടൊ

    ReplyDelete
  16. എനിക്ക് വയ്യ സാധനം കൊള്ളാലോ
    അടക്ക അയാള്‍ മടിയില്‍ വെക്കാം
    കവുങ്ങായാലോ.....?( ഇതെന്‍റെ വാക്കല്ല )

    ReplyDelete
  17. ഒരു കൊച്ചു കാര്യം വായനാസുഖമുള്ള നല്ല എഴുത്തിലൂടെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  18. ബ്ലോഗ് വളരെ മനോഹരമായിരിക്കുന്നു.ഒരു പ്രേഷകന്റെ മനസ്സിനെ അടുത്തറിഞ്ഞവയാണ് അങ്ങയുടെ വാക്കുകള്‍.തൂലിക പടവലമാക്കിയ അങ്ങയുടെ മഹാമനസ്കതയെ ഞങ്ങള്‍ നമിക്കുന്നു.

    ReplyDelete
  19. അന്ന് സുന്ദരിയായ മിനിടീച്ചറിനു പകരം വന്ന
    മിസ്.താടകടീച്ചര്‍ തന്നെയാണ് കഥയിലെ വില്ലത്തി
    അവര്‍ പ്രസവക്കേസ് പറഞ്ഞില്ലായിരുന്നെങ്കില്‍
    സുന്ദരിയായ ഒരു പെണ്‍കുട്ടി രക്ഷ പ്പെട്ടേനെ
    (ഏത്..... നമ്മുടെ വീട്ടത്തി)

    ReplyDelete
  20. കലക്കി മാഷെ........ നല്ല തമാ‍ശ ആയിരുന്നു.....

    ReplyDelete
  21. തോണ്ടിയും, തലോടിയും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും കമ്മന്റ് ഇട്ടു പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി!

    ReplyDelete
  22. വില്ലത്തി നായിക ആയ കഥ കൊള്ളാം

    ReplyDelete
  23. വില്ലത്തി നായിക ആയ സംഭവം നന്നായി തന്നെ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരന്റെ ചിന്തകള്‍ ഭംഗിയായി ഓര്‍ത്ത് പറഞ്ഞു. ഇനി അതിന്റെ അടുത്തത് കൂടി കാണാമല്ലോ അല്ലെ?

    ReplyDelete
  24. nannaayittund
    ithum nokku
    http://anju-aneesh.blogspot.com/2010/12/blog-post_8601.html
    onnu poyi nokku

    ReplyDelete
  25. ഇടി വെട്ടി അവസാനം മഴ പെയ്യുമെന്ന് ഞാന്‍ കരുതിയില്ലാ ! ഇപ്പൊഴും വില്ലത്തിയാണോ !!?

    ReplyDelete
  26. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  27. വളരെ നന്നായിട്ടുണ്ട്

    ReplyDelete